CrimeNEWS

കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് കുടുംബവഴക്കെന്ന് ഭാര്യ

വോട്ടെടുപ്പ് ദിവസം രാത്രി ആണ് കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത്

കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് കുടുംബവഴക്കിനെ തുടർന്നെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. പരിക്ക് രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് ആയിരുന്നു എന്ന് പ്രചാരണമുണ്ടായിരുന്നു. വിഷയം രാഷ്ട്രീയ പ്രശ്നമല്ലെന്നും കുടുംബവഴക്കിലാണ് സോമന് പരുക്കേറ്റത് എന്നും വ്യക്തമാക്കുന്ന ഭാര്യ രാജിയുടെ വീഡിയോ പുറത്തു വന്നു.

വോട്ടെടുപ്പ് ദിവസം രാത്രി ആണ് കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത്. പുതുപ്പള്ളി 55ആം നമ്പർ ബൂത്തിലെ ഏജന്റ് ആയിരുന്നു സോമൻ. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും തമ്മിൽ വഴക്കുണ്ടായി. മുറി പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് ആയിരുന്നു വഴക്ക്. ഇത് അടിപിടിയിൽ ആണ് കലാശിച്ചത്. തന്നെ മർദ്ദിച്ചശേഷം ഓടിക്കാൻ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയിൽ വീണ് ആണ് സോമന് പരിക്കേറ്റത് എന്ന് ഭാര്യ രാജി വെളിപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker