Pravasi

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്

ന്യൂസിലൻഡിൽ വ്യാഴാഴ്ച കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 23 എണ്ണം ആണ്. ഇതിൽ 17 പേരും ഇന്ത്യയിൽ നിന്ന് എത്തിയവർ ആയിരുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യയിൽ നിന്നുള്ള ന്യൂസിലൻഡ് പൗരന്മാർക്കും ഇത് ബാധകമാണ്. ഏപ്രിൽ 11 മുതൽ 28 വരെയാണ് നിയന്ത്രണം എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു.

ന്യൂസിലൻഡിൽ വ്യാഴാഴ്ച കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 23 എണ്ണം ആണ്. ഇതിൽ 17 പേരും ഇന്ത്യയിൽ നിന്ന് എത്തിയവർ ആയിരുന്നു. ഇതേതുടർന്നാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഒരു മാസത്തിലേറെയായി ന്യൂസിലൻഡിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker