CrimeNEWS

പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്ക് വെട്ടിയത് ആര്?

പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്ന യുവതിയെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് കണ്ടത്

പുലർച്ചെ വീട്ടിൽനിന്ന് പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്കു വെട്ടേറ്റ നിലയിൽ കണ്ടെത്തി. പാലാ വലിയ മലക്കൽ ടിന്റു മരിയ ജോണിനാണ് വെട്ടേറ്റത്.

26 വയസുള്ള യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

വീട്ടിൽ നിന്ന് 150 മീറ്ററോളം അകലെയായിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് സംഭവിച്ചത്. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ തന്നെ ആരോ അടിച്ചു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്ന യുവതിയെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് കണ്ടത്. ഏറ്റുമാനൂർ സ്വദേശികളായ യുവതിയുടെ കുടുംബം അടുത്തിടെയാണ് വെള്ളിയെപ്പള്ളിയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker