KeralaNEWS

എൽഡിഎഫിന്റെ ഉറച്ച പ്രതീക്ഷ 75 മുതൽ 85 സീറ്റ് വരെ, യുഡിഎഫ് പ്രതീക്ഷിക്കുന്നത് 70 മുതൽ 80 സീറ്റ് വരെ, എൻഡിഎ പ്രതീക്ഷ 2 മുതൽ 5 വരെ

അടിയൊഴുക്കുകളിലാണ് ഏവർക്കും ആശങ്ക

വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളുടെ തിരക്കിലാണ് മുന്നണികൾ. എൽഡിഎഫും യുഡിഎഫും ഭരണം പ്രതീക്ഷിക്കുമ്പോൾ എൻ ഡി എ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആകുമെന്ന ആത്മവിശ്വാസത്തിലാണ്. അടിയൊഴുക്കുകളിലാണ് ഏവർക്കും ആശങ്ക.

ഉറപ്പാണ് എൽഡിഎഫ് എന്നുതന്നെയാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. വടക്കൻ കേരളത്തിന്റെയും മധ്യകേരളത്തിന്റെയും പ്രകടനത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവവും സർക്കാറിന്റെ വികസന- ക്ഷേമ നേട്ടങ്ങളും വോട്ടായി മാറും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു.

യുഡിഎഫ് പ്രതീക്ഷിക്കുന്നത് 70 മുതൽ 80 സീറ്റുകൾ വരെയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മലബാറിലും മേൽക്കൈ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാഹുൽ ഗാന്ധിയുടെ പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ ആകർഷിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസിന്റെ വിശ്വാസം.

ചുരുങ്ങിയത് 2 പരമാവധി 5 എന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നും അപ്പോൾ ബിജെപിക്ക് നിർണായക റോൾ എടുക്കാൻ ആകുമെന്നും പാർട്ടി വിശ്വസിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker