CrimeNEWS

ലീഗ് പ്രവർത്തകന്റെ കൊലപാതകം : ഇന്ന് സമാധാനയോഗം

മൻസൂറിന്റെ മൃതദേഹവുമായി ഉള്ള വിലാപ യാത്രക്കിടെ നിരവധി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു

പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിലും തുടർന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലും കണ്ണൂരിൽ ഇന്ന് സമാധാനയോഗം ചേരും. ജില്ലാ കളക്ടർ ആണ് സമാധാനയോഗത്തിന് നേതൃത്വം നൽകുന്നത്. രാവിലെ 11 മണിക്ക് ജില്ലാ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ പ്രതിനിധികളായി പങ്കെടുക്കും.

മൻസൂറിന്റെ മൃതദേഹവുമായി ഉള്ള വിലാപ യാത്രക്കിടെ നിരവധി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. പാനൂരിലെ സിപിഐഎം ഓഫീസുകൾക്ക് നേരെ ലീഗ് അക്രമം നടന്നു. പാനൂരിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസും ടൗൺ ബ്രാഞ്ചും ആച്ചിമുക്ക് ബ്രാഞ്ചും തീവെച്ചു നശിപ്പിച്ചു.

പെരിങ്ങത്തൂരിൽ പൊതുദർശനത്തിന് വച്ച ശേഷം പൊല്ലൂക്കരയിലേക്ക് സംസ്കാരത്തിന് കൊണ്ടുപോയതിനുശേഷമാണ് അക്രമമുണ്ടായത്. കണ്ണൂരിൽ കൂടുതൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker