KeralaNEWS

കൊവിഡ് വ്യാപനം : ഒരാഴ്ച കടുത്ത ജാഗ്രത ; പരിശോധന ഇന്നുമുതൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ കോവിഡ്‌ ജാഗ്രത ശക്തമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവർ പാലിക്കേണ്ട നിർദേശങ്ങൾ‌  സംബന്ധിച്ച്‌ കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ രൂപംനൽകി. പ്രചാരണത്തിൽ ഏർപ്പെട്ടവരും ബൂത്ത്‌ ഏജന്റുമാരും കർശനമായ സ്വയം നിരീക്ഷണം പാലിക്കണം. രോഗലക്ഷണം കണ്ടാൽ ആർടിപിസിആർ പരിശോധന നടത്തണം. ഒരാഴ്ച കർശന ജാഗ്രത വേണമെന്നാണ്‌ നിർദേശം.

സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ   പ്രതിരോധം ശക്തമാക്കുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കും. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകി. എല്ലാ പോളിങ് ഏജന്റുമാർക്കും കോവിഡ് പരിശോധന നടത്തും. കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്കുള്ള ഏഴു ദിവസത്തെ ക്വാറന്റൈൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനമായി. കൂടാതെ വാക്സിനേഷനും  ഊർജിതമാക്കും. തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും. ചീഫ് സെക്രട്ടറി ബുധനാഴ്ച വിളിച്ച കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker