Big Breaking
കണ്ണൂരിൽ വ്യാപക അക്രമം ;സിപിഐഎം ഓഫീസുകൾക്ക് തീയിട്ടു
ആക്രമണമുണ്ടായ പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്

കണ്ണൂരിൽ അക്രമ പരമ്പര. സിപിഐഎം ഓഫീസുകൾക്ക് തീയിട്ടു.പെരിങ്ങത്തൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു.പാനൂർ ടൌൺ ബ്രാഞ്ച് കമ്മിറ്റി, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീയിട്ട് നശിപ്പിച്ചു. കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മൻസൂറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നു പോയതിനു പിന്നാലെയായിരുന്നു ആക്രമണം.
ആക്രമണമുണ്ടായ പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.പാനൂർ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.