KeralaNEWS

മന്‍സൂറിന്റെ മരണം ബോംബേറിനെത്തുടര്‍ന്നുണ്ടായ പരിക്ക് ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം ബോംബേറിനെത്തുടര്‍ന്നുണ്ടായ പരിക്ക് മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മരണ കാരണമായ ഗുരുതര മുറിവ് ബോംബേറിലുണ്ടായതാണെന്നും അങ്ങനെ രക്തം വാര്‍ന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നുമാണ് എന്നാണ് റിപ്പോര്‍ട്ട്.

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കോഴിക്കോട് നിന്ന് കൂത്ത്പറമ്പിലേക്ക് കൊണ്ടു പോയി. വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂറിന് (22) നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു.

അതേസമയം, മന്‍സൂറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലെന്ന് പോലീസ് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മന്‍സൂറിന്റെ അയല്‍വാസിയുമായ സി.പി.എം. പ്രവര്‍ത്തകന്‍ ഷിനോസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുളളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker