KeralaNEWS

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ 8നും വൊക്കേഷനല്‍ ഹയർസെക്കൻഡറി പരീക്ഷകൾ 9നും ആരംഭിക്കുന്നു

2021 മാർച്ചിലെ എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ 08-04-2021 നും ലൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷകൾ 09-04-2021നും ആരംഭിക്കുന്നു. എസ്എസ്എൽസി പരീക്ഷ 08-04-2021 ന് ആരംഭിച്ച് 29-04-2021ന് അവസാനിക്കുന്നു. ഈ വർഷം എസ്എസ്എൽസി പരീക്ഷ ക്കായി 4,22,226 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. എസ്എസ്എൽസി പരീക്ഷയ്ക്ക് ആകെ 2947 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഗൾഫിലും ലക്ഷദ്വീപിലും 9 വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഗൾഫിൽ 573 വിദ്യാർഥികളും ലക്ഷദ്വീപിൽ 627 വിദ്യാർത്ഥികളും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വി കെ എം എം എച്ച് എസ് ഇ ടരിക്കോട് എന്നാ പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ (2076) വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രൈവറ്റ് വിഭാഗത്തിൽ 990 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടി എച്ച് എസ് എൽ സി വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 2889 വിദ്യാർത്ഥികളും എസ്എസ്എൽസി ഹിയറിങ് ഇംപയേര്‍ഡ്‌ വിഭാഗത്തിൽ 29 പരീക്ഷ കേന്ദ്രങ്ങളിലായി 257 വിദ്യാർഥികളും ടിഎച്ച്എസ്എൽസി ഹിയറിങ് ഇംപയേര്‍ഡ്‌ വിഭാഗത്തിൽ രണ്ടു പരീക്ഷാകേന്ദ്രങ്ങളിലായി 17 വിദ്യാർത്ഥികളും എ എച്ച് എസ് എൽ സി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രത്തിൽ 68 വിദ്യാർഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ( രണ്ടാം വർഷം ) പരീക്ഷകൾ 09-04-2021 ന് ആരംഭിച്ച് 26-04-2021ന് അവസാനിക്കുന്നു. വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 389 പരീക്ഷാകേന്ദ്രങ്ങളിലായി 28565 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 17104 വിദ്യാർത്ഥികൾ ആൺകുട്ടികളും 11461 വിദ്യാർഥികൾ പെൺകുട്ടികളുമാണ്. പ്രൈവറ്റ് വിഭാഗത്തിൽ 59 വിദ്യാർഥികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾ 08-04-2021 മുതൽ 26-04-2021 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ളതാണ്. പരീക്ഷക്കായി തിരുവനന്തപുരം -173, കൊല്ലം -132, പത്തനംതിട്ട- 83, ആലപ്പുഴ-119, കോട്ടയം -128, ഇടുക്കി- 78, എറണാകുളം- 197, തൃശ്ശൂർ- 195, പാലക്കാട്- 147, കോഴിക്കോട്- 172, മലപ്പുറം- 240, വയനാട്- 60, കണ്ണൂർ- 154, കാസർഗോഡ്- 103, ഗൾഫ്- 8, ലക്ഷദ്വീപ്- 9, മാഹി- 6 എന്ന ക്രമത്തിൽ ആകെ 2004 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

സ്കൂൾ ഗോയിങ് വിഭാഗത്തിൽ 19,5,609 പെൺകുട്ടികളും 1,82,330 ആൺകുട്ടികളും ഉൾപ്പെടെ 3,77,939 വിദ്യാർത്ഥികൾ. ഓപ്പൺ സ്കൂളിൽ ഭാഗത്തിൽ 19,762 പെൺകുട്ടികളും 29,592 ആൺകുട്ടികളും ഉൾപ്പെടെ 49,354 വിദ്യാർത്ഥികൾ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ 4,775 പെൺകുട്ടികളും 14,403 ആൺകുട്ടികളും ഉൾപ്പെടെ 19,178 വിദ്യാർത്ഥികൾ. ആകെ 2,20,146 പെൺകുട്ടികളും 2,26,325 ആൺകുട്ടികളും ഉൾപ്പെടെ 4,46,471 വിദ്യാർഥികളാണ് രണ്ടാമത്തെ ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker