NewsThen Special

മകന്റെ വധു സ്വന്തം മകള്‍; വിവാഹദിവസം ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞ് അമ്മ

മകന്റെ വിവാഹദിവസം ഞെട്ടിക്കുന്ന സത്യം തിരിച്ചറിയേണ്ടി വന്ന ഒരമ്മ. ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് ഈ വിചിത്ര സംഭവം നടന്നത്. തന്റെ മകന്റെ വധുവാകുന്ന പെണ്‍കുട്ടി സ്വന്തം മകളാണെന്ന സത്യമാണ് കല്യാണ ദിവസം അമ്മ തിരിച്ചറിഞ്ഞത്.

പുതിയ മരുമകളുടെ കൈയ്യില്‍ കണ്ട മറുകാണ് അമ്മയില്‍ സംശയം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് അമ്മ മരുമകളുടെ മാതാപിതാക്കളെ സമീപിച്ചു. 20 വര്‍ഷം മുമ്പ് വഴിയരികില്‍ ഒറ്റയ്ക്ക് കണ്ട പെണ്‍കുഞ്ഞിനെ തങ്ങള്‍ എടുത്ത് വളര്‍ത്തിയെന്ന സത്യം ആ മാതാപിതാക്കള്‍ വെളിപ്പെടുത്തുകയായിരുന്നു. കഥ കേട്ട ഉടനെ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ട സന്തോഷത്തില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.

എന്നാല്‍ തന്റെ മുതിര്‍ന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നല്ലോ എന്ന സങ്കടം
പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നെങ്കിലും താന്‍ ദത്തെടുത്ത മകനെയാണ് പെണ്‍കുട്ടി വിവാഹം ചെയ്തതെന്ന് അമ്മ വെളിപ്പെടുത്തിയതോടെ സന്തോഷപൂര്‍വ്വം വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാവുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker