‘അമ്മയുടെ രണ്ടാം വിവാഹത്തിന് ഞാൻ സമ്മതിച്ചില്ല’ എന്ന് വെളിപ്പെടുത്തിക്കൊണ്ട് രഞ്ജിനി ഹരിദാസ്

മിനി സ്ക്രീനിലെ എക്കാലത്തെയും സൂപ്പർസ്റ്റാറാണ് അവതാരക രഞ്ജിന് ഹരിദാസ്. ഇംഗ്ലീഷും മലയാളവും ചേർത്ത് വ്യവസ്ഥാപിത സങ്കൽപ്പങ്കൽപ്പങ്ങളെ തകിടം മറിച്ച അവതാരക.
ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു രഞ്ജിനി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അമ്മ സുജാതയ്ക്കൊപ്പമുള്ള രഞ്ജിനിയുടെ പുതിയ യൂട്യൂബ് വീഡിയോ വൈറലായി കഴിഞ്ഞു. അമ്മയുടെ രണ്ടാം വിവാഹത്തെ എതിർത്തതിൻ്റെ കാരണം തുറന്നു പറയുകയാണ് താരം.
രഞ്ജിന് ഹരിദാസിൻ്റെ വാക്കുകൾ:
“എനിക്ക് നാൽപത് വയസ് ആകാറായി. ഇതുവരെ പക്വതയായിട്ടില്ല. വിവാഹത്തിന് പ്രായമായി എന്നൊന്നും പറയാൻ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്. 20 വയസിലാണ് എൻ്റെ അമ്മ വിവാഹിതയാകുന്നത്. പക്ഷേ മുപ്പതാമത്തെ വയസിൽ വളരെ ചെറിയ പ്രായത്തിൽ ഭർത്താവ മരിച്ചു. രണ്ടാമത് വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നു പലരും ചോദിച്ചിട്ടുണ്ട്. വ്യക്തിപരമായി രണ്ടാം വിവാഹം നല്ലതാണെന്ന് തോന്നിയിട്ടില്ല
അമ്മയുടെ വിവാഹത്തെ കുറിച്ച് തന്നെ പറയാം. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാം.’ എന്ന്… പക്ഷേ ഞാൻ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാൻ പാടില്ല. കാരണം എനിക്കത് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. വേറൊരാൾ എന്റെ കുടുംബത്തിൽ വരുന്നത്. അതും അച്ഛന്റെ സ്ഥാനത്ത്. ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽ എന്നെ ഹോസ്റ്റലിൽ കൊണ്ട് വിടൂ, ഈ വീട്ടിൽ ഞാൻ നിൽക്കത്തില്ലെന്ന് അന്ന് അമ്മൂമ്മയോടു കർശനമായി പറഞ്ഞിരുന്നു…”