NewsThen Special

അമ്മ പോളിംഗ് ബൂത്തിൽ, കുഞ്ഞിനു കൂട്ടായി പോലീസ് കോൺസ്റ്റബിൾ

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോയെ കുറിച്ചാണ് ഈ വാർത്ത

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോയെ കുറിച്ചാണ് ഈ വാർത്ത. ഒരു കൈക്കുഞ്ഞിനെ താലോലിച്ച് നിൽക്കുന്ന പോലീസ് കോൺസ്റ്റബിളിന്റെതാണ് ഫോട്ടോ.

തമിഴ്നാട്ടിൽ വെച്ചാണ് സംഭവം. ആന്ധ്ര പോലീസ് ട്വിറ്ററിൽ പങ്കുവെച്ചതാണ് ഈ ചിത്രം. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയതാണ് ആന്ധ്രയിൽനിന്നുള്ള ഈ പോലീസുകാരൻ.

ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ എടുത്തു നിൽക്കുന്ന പോലീസുകാരന്റെ ഫോട്ടോ അനന്തപൂർ പോലീസ് ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. മഹനീയമായ മനുഷ്യത്വത്തിന്റെ മാതൃക എന്നാണ് അനന്തപൂർ പോലീസ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. അമ്മ വോട്ടുചെയ്ത് തിരിച്ചെത്തുന്നതുവരെ കുഞ്ഞിനെ വളരെ ശ്രദ്ധയോടെ താലോലിക്കുകയായിരുന്നു പൊലീസുകാരൻ. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker