IndiaNEWS

ചെക്ക് കേസ്; ശരത്കുമാറിനും രാധികയ്ക്കും തടവുശിക്ഷ

ചെന്നൈ: ചെക്ക് കേസില്‍ സിനിമതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും തടവുശിക്ഷ. ചെന്നൈ സ്പഷ്യല്‍ കോടതിയുടേതാണ് വിധി.

ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നും കാണിച്ച് റേഡിയന്‍സ് മീഡിയ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.

ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരദമ്പതികള്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker