
ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തതില്‍ യുവാവിനെ നാടുറോഡില്‍ മര്‍ദ്ദിച്ച് പോലീസുകാര്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ കൃഷ്ണ കെയെര് (35) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഇന്‍ഡോറിലാണ് ദാരുണമായ സംഭവം. മാസ്ക് ധരിച്ചിരുന്നെങ്കിലും മൂക്കില്‍നിന്നും താഴേക്ക് മാറിക്കിടക്കുന്ന കണ്ട പൊലീസ് കൃഷ്ണയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. കൃഷ്ണ തയാറാകാത്തതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. സമീപത്തുണ്ടായിരുന്ന ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസ് ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുണ്ടായിരുന്ന മകന് സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളിലുണ്ട്. നടുറോഡിലാണ് സംഭവം നടന്നതെങ്കിലും ആരും സഹായിക്കാനെത്തിയില്ല.
പൊലീസ് ഉദ്യോഗസ്ഥരായ കമല്‍ പ്രജാപത്, ധര്‍മേന്ദ്ര ജാട് എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ആദ്യം തയാറായില്ല. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരേയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
അസുഖ ബാധിതനായ പിതാവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കൃഷ്ണ.
अभी तक सुना ही था या फिर फिल्मों में ही देखा था की पुलिस इस तरह से भी धुनाई करती है पर यह दृश्य आज इंदौर शहर में नजर आया मुख्यमंत्री @ChouhanShivraj जी आखिर यह कैसी इंतहा… @INCMP @digvijaya_28 @Anurag_Dwary @RuchiraC @INCMohitJain @msirsiwal @ManojMehtamm @manoj2367 @Shivam_INC pic.twitter.com/9pr8mgwguk
— Manish Minda (@MindaManish) April 6, 2021