
തെരഞ്ഞെടുപ്പ് നാളിൽ ജി. സുകുമാരൻ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി എൻ.എസ്.എസ് രംഗത്ത് വന്നു. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻ.എസ്.എസ് വിശദീകരിക്കുന്നത്.
അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻ.എസ്.എസ് അല്ല. വിശ്വാസ പ്രശ്നത്തിൽ എൻ.എസ്.എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ല. വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻ.എസ്.എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലാക്കിയത്പിണറായി വിജയന്റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും എൻ.എസ്.എസ് വിശദീകരിച്ചു.
ഇന്നലെ ജി. സുകുമാരൻ നായര്‍ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നാണ് എൻ.എസ്.എസ് പറയുന്നത്. അതേ സമയം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്ന് വ്യക്തമായതായി മന്ത്രി എം.എം മണി അഭിപ്രായപ്പെട്ടു.
ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നത് ഇടതു മുന്നണിക്ക് നാളെയും നല്ലതെന്നും മണി വിലയിരുത്തി.