
പാനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരം, ഇത് ആസൂത്രിതമല്ല, സമാധാനത്തിനു മുൻ കൈയെടുക്കുമെന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.
ഒരിക്കലും സി.പി.എം അക്രമം നടത്തുന്ന സ്ഥലമല്ല അത്. സി.പി എമ്മിനെതിരെയാണ് അവിടെ ആക്രമണം നടക്കാറുള്ളത്.
അവിടെ ആദ്യം സംഘർഷം ഉണ്ടായ ഉടൻ സി.പി.എം – ലീഗ് പ്രാദേശിക നേത്യത്വങ്ങൾ ഇടപെട്ട് സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് പ്രാദേശിക നേത്യത്വങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സി.പി.എം പ്രാദേശിക പ്രവർത്തകൻ ദാമോദരനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.കൊലപാതകത്തെ ക്കുറിച്ച് പോലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.