
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തില്‍ വില്ലനായി മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
കമല്‍ഹാസന്റെ 232-ാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൂപ്പര്‍ഹിറ്റായ കാര്‍ത്തി ചിത്രം കൈദിക്കും വിജയ് ചിത്രം മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.