
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൈക്കിളില്‍ എത്തിയ നടന് വിജയയുടെ മാസ് എന്‍ട്രി സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇന്ധനവിലവര്ധനവിനെതിരെയുളള പ്രതിഷേധമാണിതെന്നായിരുന്നു ഒട്ടുമിക്ക ചര്‍ച്ചകളും. മാത്രമല്ല ഡിഎംകെ കൊടിയിലെ കറുപ്പും ചുവപ്പും നിറമുള്ള സൈക്കിൾ തിരഞ്ഞെടുത്തത് അവർക്കുള്ള പിന്തുണയാണെന്നും ചിലർ പറഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ പിആര്‍ ടീം സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ബൂത്ത് അടുത്തായതിനാലും കാറിലെത്തിയാലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാനുമാണ് യാത്ര സൈക്കിളിലാക്കിയതെന്ന് വിജയ് യുടെ പിആര്‍ ടീം വ്യക്തമാക്കി.
വിജയ്യുടെ സമീപകാല ചിത്രങ്ങളായ മെര്‍സല്‍, സര്‍ക്കാര്‍ എന്നിവയില്‍ നിറയെ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. ഈയിടെ പുറത്തിറങ്ങിയ ‘മാസ്റ്റര്‍’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.