IndiaNEWS

ഡിഎന്‍എ ടെസ്റ്റിന്റെ ഫലം നാളെ പുറത്തു വരുമെന്ന് സൂചന; ബിനോയി കോടിയേരിയുടെ ഡിഎൻഎ ഫലം കോടതിയിൽ എത്തിയത്  2020 ഡിസംബർ 9 ന്  

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നും ആരോപിച്ച് ബീഹാര്‍ സ്വദേശിനി ബിനോയ് കോടിയേരിക്ക് എതിരെ നല്‍കിയ പരാതിയിൽ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം നാളെ പുറത്തുവരുമെന്ന് സൂചന.

ബീഹാര്‍ സ്വദേശിനിയായ യുവതി  നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്.ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തു.
കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ സമര്‍പ്പിച്ച സാപിളുകളുടെ ഡി.എന്‍.എ. ഫലം 17 മാസത്തിനുശേഷമാണ് ഇപ്പോൾ പുറത്തു വരാൻ പോകുന്നത്.
ഡി.എന്‍.എ. ഫലം പോലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പോലീസ് ഫലം സമര്‍പ്പിച്ചത്.എന്നാൽ കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു.ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചത്.

Back to top button
error: