
രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 630 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു. 59,856 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1,17,92,135 പേര് ഇതുവരെ രോഗമുക്തി നേടി. 8,43,473 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്ക് വാക്സിന് നല്കി.