KeralaNEWS

“എൽ.ഡി.എഫിന് വോട്ടുചെയ്തവർ ചരിത്ര ദൗത്യത്തിൽ പങ്കാളികൾ. സി.പി.എമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണം വലതുപക്ഷ മാധ്യമസൃഷ്ടി : പി ജയരാജന്‍

കണ്ണൂർ: പിണറായി വിജയൻ ടീം ലീഡറെന്ന് സി.പി.എം നേതാവ് പി ജയരാജൻ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആയുധമാക്കാനുള്ള നീക്കം പിണറായി വിജയൻ പൊളിച്ചടുക്കിയെന്നും ഇടതുമുന്നണി ഇത്തവണ ചരിത്ര വിജയം നേടുമെന്നും ജയരാജൻ അവകാശപ്പെട്ടു. ”ഇടതുമുന്നണിക്ക് ഇത്തവണ ഭരണത്തുടർച്ച ഉണ്ടാകുമെന്നത് വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ സർവേകളിൽ വ്യക്തമായതാണ്. അത്തരം സാഹചര്യത്തെ നേരിടാൻ യു.ഡി.എഫിന്റെയും വലതുപക്ഷത്തിന്റെയും ബുദ്ധികേന്ദ്രങ്ങൾ നടത്തിയ ആസൂത്രിതമായ പ്രചരണത്തിന്റെ ഭാഗമാണ് സി.പി.എം നേതൃത്വത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണം. അതൊന്നും വിലപ്പോകില്ല…”അദ്ദേഹം പറഞ്ഞു.

“ചരിത്രം രചിക്കുന്ന ഒരു വോട്ടെടുപ്പിലാണ് കേരളത്തിലെ ജനങ്ങൾ പങ്കെടുത്തത്. കേരള ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ലഭിക്കാൻ പോകുന്നു. എൽഡിഎഫിന് അനുകൂലമായി വോട്ടുചെയ്തവർ ചരിത്ര ദൗത്യത്തിലാണ് പങ്കാളികളായത്. അഴീക്കോട്ട് ചരിത്രം തിരുത്തിക്കുറിച്ച് ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥി ജയിക്കും. കോൺഗ്രസിനും മുസ്ലിം ലീഗിനും അവിടെ സ്വാധീനമുണ്ട്.

പക്ഷെ കഴിഞ്ഞ തവണ വർഗീയ ധ്രുവീകരണത്തിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ജയിച്ചത്. മുസ്ലീം ഏകീകരണം ഉണ്ടാക്കിയും ബിജെപിയുടെ വോട്ട് വിലയ്ക്കുവാങ്ങിയും ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയം. വർഗീയ പ്രചരണം കോടതി കണ്ടെത്തുകയും വിജയിച്ച സ്ഥാനാർഥിക്ക് അയോഗ്യത കൽപ്പിക്കുകയും ചെയ്തു. ഒട്ടേറെ പ്രധാനപ്പെട്ട വിധിയെഴുത്തുകൾ നടത്തിയ മണ്ഡലമാണ് തലശ്ശേരി. കോലീബി സഖ്യമുണ്ടാക്കിയാലും ഇടതുമുന്നണി സ്ഥാനാർഥി അവിടെയും ജയിക്കും.”പി. ജയരാജൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker