Lead NewsNEWS

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

Back to top button
error: