LIFEMovie

രജനി ഒറ്റക്ക്, വിജയ് സൈക്കിളിൽ, വിക്രം നടന്നു വന്നു;കമൽ മക്കൾക്കൊപ്പവും അജിത് ഭാര്യ ശാലിനിക്കൊപ്പവും;താര വോട്ടുകള്‍ തമിഴകത്ത് ചര്‍ച്ചയായി

വിലകൂടിയ കാറുകളെല്ലാം വീട്ടിലിട്ട ശേഷം സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയ് ശക്തമായ സന്ദേശം തമിഴ്നാടിനാകെ നൽകി എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമാക്കാർക്ക് സുപ്രധാന റോളുണ്ട് എന്ന് വീണ്ടും തെളിയിക്കപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ഈ തിരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കാൻ രാഷ്ട്രീയപ്പാർട്ടിയുമായി രംഗത്തുണ്ടാകുമെന്ന് ജനം കരുതിയ രജനികാന്ത് രാവിലെത്തന്നെ സ്റ്റെല്ല മേരീസ് കോളേജിൽ വോട്ട് രേഖപ്പെടുത്തി മടങ്ങി.

നടൻ വിജയ് സൈക്കിളിലെത്തി വോട്ട് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലെ വലിയ വിഭാഗം ജനങ്ങൾ കൊണ്ടാടി.
വിലകൂടിയ കാറുകളെല്ലാം വീട്ടിലിട്ട ശേഷം സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയ് ശക്തമായ സന്ദേശം തമിഴ്നാടിനാകെ നൽകി എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇന്ധന വിലക്കയറ്റം രൂക്ഷമായ കാലത്ത് വിജയ് നടത്തിയ സൈക്കിൾ യാത്ര കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമായി ചിത്രീകരിക്കപ്പെട്ടു. ഡി.എം.കെയുടെ കൊടിയടയാളമായ ചുവപ്പും കറുപ്പും നിറത്തിലുള്ള സൈക്കിളിൽ വിജയ് നടത്തിയ യാത്ര ഡി.എം.കെ അണികൾ ആഘോഷമാക്കി.

കേന്ദ്ര സർക്കാരിന്റെ നയങ്ങളോടു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ വിജയ് യുടെ വീട്ടിൽ കഴിഞ്ഞ വർഷം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ യാത്രക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും ബൂത്ത് വീടിനടുത്തായതിനാലാണ് സൈക്കിളിൽ എത്തിയതെന്നും വിജയ് ഫാൻസ് വിശദീകരിച്ചു.

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. വളരെ ചെറിയ വഴിയാണത്.”കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടായത് കൊണ്ടാണ് വിജയ് സൈക്കിൾ തിരഞ്ഞെടുത്തത്. അല്ലാതെ മറ്റൊരു കാരണവുമില്ല…”വിജയ് ഫാൻസ് വ്യക്തമാക്കി.

വിക്രം പോളിങ്ങ് ബൂത്തിലേക്ക് നടന്നാണെത്തിയത്. ചെന്നൈ ബസന്ത് നഗറിലെ ബൂത്തിലേക്ക് വിക്രമിൻ്റെ വീട്ടിൽ നിന്നു കേവലം 400 മീറ്റർ ദൂരമേയുള്ളു.ആരാധകർക്ക് ഇത് വലിയ ആവേശമായി.

നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ മക്കളായ ശ്രുതിയ്ക്കും അക്ഷരയ്ക്കുമൊപ്പമെത്തിയാണ് അൽവാർപ്പേട്ടിലെ ചെന്നൈ ഹൈസ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയത്.
അജിത്തും ശാലിനിയും കാലത്തേ എത്തി വരി നിന്ന് വോട്ട് ചെയ്തു. മടങ്ങിപോകും വഴി ഒരാരാധന അനുവാദം ചോദിക്കാതെ സെൽഫിയെടുത്തത് അജിത്തിനെ കുപിതനാക്കി.

വിജയ് സേതുപതി ചെന്നൈയിൽ വോട്ട് ചെയ്തു. ജയറാമും പാർവ്വതിയും കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker