IndiaNEWS

രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം അങ്ങേയറ്റം വഷളായെന്ന്‌ കേന്ദ്ര സർക്കാർ,വരുന്ന നാലാഴ്‌ച നിർണായകം

രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം അങ്ങേയറ്റം വഷളായെന്നും വരുന്ന നാലാഴ്‌ച നിർണായകമെന്നും കേന്ദ്രസർക്കാർ. കഴിഞ്ഞവർഷത്തേതിനേക്കാള്‍ അതിവേ​​ഗം രോ​ഗം പടരുകയാണെന്ന മുന്നറിയിപ്പുകൾ‌ ജനം ഗൗരവത്തിലെടുത്തില്ലെന്നും നിതി ആയോഗ്‌  അംഗം ഡോ. വി കെ പോൾ പ്രതികരിച്ചു. ഈ സാഹചര്യത്തിലും ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മഹാമാരിയെ നിയന്ത്രിക്കാമെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറില്‍ 96,982 രോ​ഗികള്‍, 446 മരണം. രോ​ഗികളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌, കർണാടകം, ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌, ഡൽഹി, മധ്യപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്ര–- 47,288, ഛത്തീസ്‌ഗഢ്‌–- 7302, കർണാടകം–- 5279, ഉത്തർപ്രദേശ്‌– -3974, തമിഴ്‌നാട്‌– -3672, ഡൽഹി–-3548, മധ്യപ്രദേശ്‌– -3398, ഗുജറാത്ത്‌– -3160 രോ​ഗികള്‍. മഹാരാഷ്ട്രയിൽ 155 പേരും പഞ്ചാബിൽ 72 പേരും മരിച്ചു. 12 സംസ്ഥാനങ്ങളിൽ‌ തുടർച്ചയായി രോ​ഗികളുടെ എണ്ണം ഏറുകയാണ് . ചികിത്സയിലുള്ളവരുടെ എണ്ണം 7,88,223. ഇവരില്‍ 57 ശതമാനവും മഹാരാഷ്ട്രയിലാണ്.

രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ ഡല്‍ഹിയില്‍ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട് . ഏപ്രിൽ 30 വരെ അവശ്യ സേവനങ്ങൾക്ക്‌ ഒഴികെ നിയന്ത്രണം തുടരും. എല്ലാവർക്കും വാക്‌സിൻ നൽകുന്നതിനു പകരം അത്യാവശ്യക്കാർക്ക്‌ ആദ്യം വാക്‌സിൻ നൽകാനാണ്‌ പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ‌ഭൂഷൺ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker