
പത്തനംതിട്ടയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു ശാരീരികമായി ഉപദ്രവിച്ച കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് ആണ് അറസ്റ്റിലായത്. 23 കാരനാണ് അലക്സ്.
പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. രാത്രി ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഒടുവിൽ ഇയാളെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്.
കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇയാൾ നിരന്തരം കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.