CrimeNEWS

അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനും ഇരയായി, രണ്ടാനച്ഛൻ ശരീരത്തിൽ ഉണ്ടാക്കിയത് അറുപതോളം മുറിവുകൾ

ഇതിനിടെ കസ്റ്റഡിയിൽ എടുത്ത പ്രതി അർദ്ധരാത്രിയിൽ ചാടി പോയതും വിവാദമായി

പത്തനംതിട്ട കമ്പഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിനും ഇരയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.

ദേഹമാസകലം കത്തികൊണ്ട് വരഞ്ഞ നിലയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. തമിഴ്നാട് രാജപാളയം സ്വദേശിയുടെ മകൾ ആണ് മരിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല ക്രൂരമായ മർദ്ദനവും നടത്തിയെന്നാണ് കണ്ടെത്തൽ. കത്തി, സ്പൂൺ എന്നിവ ഉപയോഗിച്ചാണ് മുറിവുകൾ ഉണ്ടാക്കിയത്. മരണകാരണം നെഞ്ചിലേറ്റ ക്ഷതം ആണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പുറത്തു പോയിരിക്കുകയായിരുന്നു. കുട്ടിയെ നോക്കാൻ ഏൽപ്പിച്ചത് രണ്ടാനച്ഛനേയും. അമ്മ തിരിച്ചെത്തിയപ്പോൾ കണ്ടത് ചലനമറ്റ പെൺകുട്ടിയെയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മദ്യപിച്ച് അബോധാവസ്ഥയിൽ രണ്ടാനച്ഛൻ മുറിയിൽ കുട്ടിക്കടുത്ത് കിടപ്പുണ്ടായിരുന്നു.കുഞ്ഞിന് എന്തുപറ്റി എന്ന് അന്വേഷിച്ചപ്പോൾ രണ്ടാനച്ഛൻ യുവതിയെയും മർദിച്ചു. ഇതോടെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇതിനിടെ കസ്റ്റഡിയിൽ എടുത്ത പ്രതി അർദ്ധരാത്രിയിൽ ചാടി പോയതും വിവാദമായി.കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker