KeralaNEWS

“വിശ്വാസികളുടെ വിശ്വാസത്തില്‍ സമ്മര്‍ദ്ദം ചെലുത്തരുത്..” ശബരിമല വിഷയത്തില്‍ മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ:”മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോടെന്തിനാ ചോദിക്കുന്നത്…”
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചില്ല.”വിശ്വാസം ഒരു ബോധ്യമാണ്. അതില്‍ സമ്മര്‍ദ്ദം പാടില്ല. അത് മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് എതിരാണ്. വിശ്വാസികളുടെ വിശ്വാസങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്…” സുധാകരന്‍ തുടർന്നു പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

“എല്‍.ഡി.എഫിന് ഇത്തവണ ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കും. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങളിന്ന് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 മുതല്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പം ജനങ്ങളുണ്ടായിരുന്നു. സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. യു.ഡി.എഫും എന്‍.ഡി.എയും ഇത്തവണയും പറയുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ്.

അവര്‍ കരുതിവെച്ച എല്ലാ ബോംബും പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. അതിനെയെല്ലാം നേരിടാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. ജനങ്ങളുടെ മുന്നില്‍ ഇതൊന്നും വിലപ്പോകില്ല എന്ന ബോധ്യം പിന്നീട് അവര്‍ക്ക് ഉണ്ടായോ എന്ന് പറയാനാകില്ല. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും. പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യു.ഡി.എഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മലമ്പുഴയിലൊന്നും ബി.ജെ.പിക്ക് ഒരു രക്ഷയും കിട്ടാന്‍ പോകുന്നില്ല. അതൊന്നും കണ്ട് ആരും നില്‍ക്കേണ്ട. വിധി നിര്‍ണ്ണയിക്കാന്‍ ജനങ്ങള്‍ യോഗ്യരാണ്. അതിനാല്‍ത്തന്നെ എല്ലാ കുപ്രചരണങ്ങളേയും ജനങ്ങള്‍ തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ രീതിയില്‍ ചര്‍ച്ചയായത് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. എന്നാല്‍ അത് ജനങ്ങള്‍ തള്ളിക്കളഞ്ഞു.

എനിക്ക് ജനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളത്. ധര്‍മ്മടത്ത് എന്തെങ്കിലും സീന്‍ ഉണ്ടാക്കിക്കളയുമെന്ന് വെച്ചാല്‍ അതൊന്നും ഏശുന്ന നാടല്ല ഇത്. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തിങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. സുകുമാരന്‍ നായര്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും.”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker