IndiaNEWS

ഡാന്‍സ് ബാറിലെ രഹസ്യമുറിയില്‍ എസിയും കിടക്കകളും; 17 യുവതികളെ രക്ഷിച്ചു

മുംബൈ: ഡാൻസ് ബാറിൽ പോലീസ് നടത്തിയ റെയ്ഡിൽ 17 യുവതികളെ കസ്റ്റഡിയിൽ എടുത്തു. അന്ധേരിയിലെ ദീപ ബാറിൽനിന്നാണ് യുവതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിത്.ബേസ്മെന്റിലെ രഹസ്യമുറിയിൽ ഒളിപ്പിച്ച നിലയിലാണ് യുവതികളെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ പോലീസ് ഈ രഹസ്യമുറി കണ്ടെത്തുകയായിരുന്നു.
പോലീസ് റെയ്ഡിന് വരുന്ന വിവരമറിഞ്ഞ് ബാർ ജീവനക്കാരാണ് യുവതികളെ രഹസ്യമുറിയിൽ ഒളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസ് വന്നാൽ മുന്നറിയിപ്പ് നൽകുന്ന അലാറം സംവിധാനം ഇവിടെ സജ്ജീകരിച്ചിരുന്നു. ഇതിന്റെ സഹായത്താലാണ് പോലീസ് സംഘം ബാറിൽകടന്നതിന് പിന്നാലെ യുവതികളെ ഒളിപ്പിക്കാനായത്. രഹസ്യമുറിയിൽ കിടക്കകൾ, എയർകണ്ടീഷൻ സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ ബാർ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: