KeralaNEWS

സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് സുകുമാരൻ നായർ ശബരിമല ആവര്‍ത്തിക്കുന്നതെന്ന് കാനവും, പ്രസ്താവന അനവസരത്തിലെന്ന് വെള്ളാപ്പള്ളിയും

കോട്ടയം: ജി. സുകുമാരന്‍ നായരുടെ നിലപാടിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നു. സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെട്ടെന്ന് കാനം പ്രതികരിച്ചു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരം എന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് ദിനത്തില്‍ മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാനം വിമര്‍ശിച്ചു.

കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എല്‍.ഡി.എഫിനുള്ളത്. പ്രതിപക്ഷത്തിനും ബി.ജെ.പിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സുകുമാരൻ നായരെ വിമർശിച്ചു കൊണ്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നു. പ്രസ്തവന അനവസരത്തിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാൾ പ്രയോജനം നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഉണ്ടായേനേ. ആഗ്രഹം മാധ്യമങ്ങൾക്ക് മുമ്പിലല്ല വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker