SportsTRENDING

ഐപിഎല്ലിന് ഭീഷണി;വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്-19

മുംബൈ: മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് രോഗം സ്ഥിരീകരിച്ചതിനാല്‍ കളിയ്ക്ക് ഭീഷണിയായിരിക്കുകയാണ്.

അതേസമയം,ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയത്തിലെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ പത്തിന് ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് മുംബൈയിലെ ആദ്യ മത്സരം. 10 മത്സരങ്ങളാണ് ഈ സീസണില്‍ വാങ്കെഡെയില്‍ നടക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker