LIFEMovie

അജയ് ദേവ്ഗണുമായുള്ള ബന്ധം എന്താണ്? മഹിമ ചൗധരി തുറന്നുപറയുന്നു

തൊണ്ണൂറുകളിൽ ഹിന്ദി സിനിമ സാകൂതം വീക്ഷിച്ചവർ മറക്കാത്ത മുഖമാണ് മഹിമ ചൗധരിയുടെത്

തൊണ്ണൂറുകളിൽ ഹിന്ദി സിനിമ സാകൂതം വീക്ഷിച്ചവർ മറക്കാത്ത മുഖമാണ് മഹിമ ചൗധരിയുടെത്. പർദേശിലെ ആ ഗ്രാമീണ പെൺകുട്ടിയെ ആർക്ക് മറക്കാനാകും?

അതിനുശേഷം മഹിമയ്ക്ക് ബോളിവുഡിൽ വലിയ തിരക്കായിരുന്നു. സൂപ്പർ സ്റ്റാർമാരുടെ സിനിമകൾ മഹിമയ്ക്കായി കാത്തിരുന്നു. അതിൽ ചില ചിത്രങ്ങൾ അജയ് ദേവ്ഗണുമായി ഉള്ളതായിരുന്നു. ആയിടക്ക് ആണ് അജയ് ദേവ്ഗണും മഹിമയും ഡേറ്റിംഗിൽ ആണ് എന്ന വാർത്ത പരക്കുന്നത്.

1999 ഫെബ്രുവരി 24 ന് അജയ് ദേവ്ഗണുമായുള്ള കാജോളിന്റെ വിവാഹം നടന്നു. ആ സമയത്താണ് അജയ് ദേവ്ഗണുമായി മഹിമയുടെ പേര് ഏറെ ഉയർന്നു കേട്ടത്. എന്നാൽ ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച കഥകൾ ആണ് എന്നാണ് മഹിമ ഇപ്പോൾ പറയുന്നത്.

“ദിൽ ക്യാ കരേ “എന്ന ചിത്രമായിരുന്നു അജയ് ദേവ്ഗണുമായുള്ള മഹിമയുടെ വലിയ ഹിറ്റ്. ഈ സമയത്താണ് മഹിമയ്ക്ക് ഒരു കാർ അപകടം ഉണ്ടാകുന്നത്. “ദിൽ ക്യാ കരേ”യുടെ അവസാന ദിവസത്തെ ഷൂട്ട് ആയിരുന്നു അത്. മുഖത്താണ് മഹിമയ്ക്ക് പരിക്കേറ്റത്. മുറിവുണങ്ങി സെറ്റിൽ ചെന്ന മഹിമ തന്റെ മുഖത്തിന്റെ ക്ലോസപ് ഷോട്ടുകൾ ഒഴിവാക്കണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. സംവിധായകൻ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ചിത്രീകരണവേളയിൽ സംവിധായകൻ ക്ലോസപ് ഷോട്ടുകളും ഉപയോഗിച്ചു.

മഹിമയുടെ പ്രശ്നം മനസ്സിലാക്കിയ അജയ് ദേവ്ഗൺ വിഷയം സംവിധായകന്റെ മുമ്പിൽ അവതരിപ്പിച്ചു. എന്നാൽ സംവിധായകൻ ഇത് തെറ്റായ രീതിയിൽ ആണ് എടുത്തത് എന്ന് മഹിമ പറയുന്നു. ഈ സംവിധായകനാണ് തെറ്റായ വാർത്ത പറഞ്ഞു വരുത്തിയത് എന്നാണ് മഹിമയുടെ പക്ഷം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker