KeralaNEWS

നേമത്തെ എംഎൽഎ ആയിരുന്നു, വേറൊന്നും അറിയില്ല, ബിജെപിയെ ഞെട്ടിച്ച് ഒ രാജഗോപാൽ

"തനിക്കൊന്നും അറിയില്ല.താൻ നേമത്തെ എംഎൽഎ ആയിരുന്നു . അത്ര മാത്രമേ ഉള്ളൂ "

നേമത്ത് ഇന്നലെ രാത്രി ഉണ്ടായ ബിജെപി- കോൺഗ്രസ് സംഘർഷത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്ന് നേമം എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാൽ. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് അക്രമത്തിലൂടെ അല്ലെന്നും രാജഗോപാൽ പറഞ്ഞു. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് മോശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയഭീതി കൊണ്ടാണോ ബിജെപിക്കാർ ഇങ്ങനെ ചെയ്യുന്നത് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. തനിക്കൊന്നും അറിയില്ല.താൻ നേമത്തെ എംഎൽഎ ആയിരുന്നു . അത്ര മാത്രമേ ഉള്ളൂ എന്നു പറഞ്ഞ് രാജഗോപാൽ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.

ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാതെ ഉള്ള ഒ രാജഗോപാലിന്റെ പ്രതികരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker