
തൃക്കാക്കര മണ്ഡലത്തിൽ മമ്മൂട്ടിക്കെതിരെ പോളിംഗ് ബൂത്തിൽ പ്രതിഷേധവുമായി ബിജെപി. ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബിജെപി സ്ഥാനാർഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
” മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ ” എന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. വീഡിയോ പകർത്തുന്നത് മറ്റു വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപിക്കാരുടെ അവകാശവാദം.
പ്രതിഷേധത്തിനിടെ മമ്മൂട്ടി വോട്ട് ചെയ്ത് മടങ്ങി. കോവിഡ് ആയതിനാൽ വേണ്ട ജാഗ്രത പുലർത്തി വേണം വോട്ട് ചെയ്യാൻ എന്ന അഭ്യർത്ഥന നടത്തിയാണ് മമ്മൂട്ടി മടങ്ങിയത്.