Business
പാം ഓയില്‍ ഇറക്കുമതിയും ഉപയോഗവും നിരോധിച്ച് ശ്രീലങ്ക

പാം ഓയില്‍ ഇറക്കുമതിയും ഉപയോഗവും നിരോധിച്ച് ശ്രീലങ്ക. മാത്രമല്ല നിലവിലുളള പ്ലാന്റേഷുകളിലെ എണ്ണപ്പനകള്‍ നശിപ്പിക്കാനും തീരുമാനിച്ചതായാണ് വിവരം. ശ്രീലങ്കയില്‍ 11,000 ഹെക്ടറില്‍ എണ്ണപ്പനകളാണുളളത്. ഇതില്‍ പത്തു ശതമാനം വീതം എണ്ണപ്പനകള്‍ ഘട്ടംഘട്ടമായി നശിപ്പിക്കാനാണ് നിര്‍ദേശം. എണ്ണപ്പനയ്ക്കു പകരം റബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യും.
വനനശീകരണവും പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്നങ്ങളും കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീലങ്കയിലെ എണ്ണപ്പനത്തോട്ടങ്ങളുടെ വിസ്തൃതിയില്‍ വര്‍ധനയുണ്ടെന്നു മാത്രമല്ല ഇറക്കുമതിയും വര്‍ധിച്ചിരുന്നു.
പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ പാം ഓയിലാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നുമാണ് പാം ഓയില്‍ ശ്രീലങ്കയിലേക്കെത്തുന്നത്.