KeralaNEWS

അഞ്ചുവയസ്സുകാരിയുടെ മരണം; പ്രതിയായ രണ്ടാനച്ഛന്‍ ജയിൽ ചാടി

പത്തനംതിട്ട: കുമ്പഴയിൽ അഞ്ചു വയസ്സുകാരിയുടെ ദാരുണ മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ രണ്ടാനച്ഛന്‍ ജയിൽ ചാടി രക്ഷപെട്ടു. ഒട്ടവിൽ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു വീണ്ടും പോലീസിലേൽപ്പിച്ചു. ഇയാൾ രക്ഷപെടാൻ കാരണമായത് സ്‌റ്റേഷനിലെ റൈറ്ററുടെ പിടിപ്പുകേടാണെന്ന് വ്യക്തമായി. പ്രതിയെ ഒറ്റയ്ക്ക് ചോദ്യം ചെയ്യാൻ റൈറ്റർക്കു കലശലായ മോഹം. സിസിടിവി കാമറയുടെ നോട്ടമെത്താത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ പ്രതി ചാടിപ്പോയത്. അവസാനം രാവിലെ അഞ്ചരക്ക് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്‌റ്റേഷനിലെ സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്. അർദ്ധരാത്രി പന്ത്രണ്ടര മണിയോടെ പുറത്തെവിടെയോ പോയി വന്ന റൈറ്ററും സീനിയര്‍ സി.പി.ഓയുമായ രവികുമാറിന് സെല്ലില്‍ കിടക്കുന്ന പ്രതിയെ കണ്ടപ്പോള്‍ ഒന്നു കാര്യമായി ചോദ്യം ചെയ്യണമെന്ന് തോന്നി. സെല്ലിനുള്ളിലേക്ക് സി.സി.ടി.വി കാമറയുടെ നോട്ടമെത്തുന്നതിനാല്‍ താനുദ്ദേശിച്ച പോലെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കി സെല്ലില്‍ നിന്നിറക്കി എസ്‌.ഐയുടെ റൂമിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയതും പ്രതി ഇറങ്ങിയോടുകയായിരുന്നു. മൂത്രമൊഴിക്കാനും ഭക്ഷണം കൊടുക്കാനുമായി പ്രതിയെ പുറത്തിറക്കിയപ്പോള്‍ ഇറങ്ങിയോടിയെന്നാണ് പൊലീസ് പറഞ്ഞത്. സ്‌റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് റൈറ്ററുടെ കൃത്യവിലോപം പുറത്തായത്.

രക്ഷപ്പെട്ടോടിയ പ്രതി കുമ്പഴയില്‍, കൊലപാതകം നടത്തിയ വാടക വീട്ടിലേക്കാണ് പോയത്. അവിടെ പൊലീസിനെ കാവലിട്ടിരുന്നത് കണ്ട് ഇയാള്‍ അവിടെ നിന്നും രക്ഷപെട്ടു. സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരും പൊലീസും സംഘം ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. റൈറ്റര്‍ കാണിച്ച കൃത്യവിലോപത്തിന് ഇന്നലെ രാത്രി സ്‌റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ക്കുമെതിരേ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker