LIFEMovie

വോട്ട് ചെയ്യാനെത്തി, സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ തട്ടിപ്പറിച്ച് താരം

വോട്ട് ചെയ്യാനെത്തിയ തമിഴ് നടന്‍ തല അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. ഈ സമയം, ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി. അതിനിടയില്‍ ക്ഷമനശിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു.

തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് താരം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഫോണ്‍ ആരാധകന് കൈമാറി. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. പോലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.

https://www.youtube.com/watch?v=E7DzbfKBG04

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker