
സംസ്ഥാനത്ത് LDF തരംഗമാണെന്ന് CPIM പി.ബി അംഗം കോടയേരി ബാലകൃഷ്ണൻ പറഞ്ഞു. LDF വീണ്ടും അധികാരത്തിലെത്തും. UDF ന്റേയും ചില മാധ്യമങ്ങളുടേയും നുണ പ്രചാരണങ്ങൾ ജനം തള്ളിയിരിക്കുകയാണ്.
LDF ന്റെ തുടർ ഭരണം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം,സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയരുന്നു. ഉച്ചയ്ക്കു മുമ്പേ പോളിംഗ് 50% കടന്നേക്കും.
സംസ്ഥാനത്തൊട്ടാകെ 11 30 വരെയുള്ള കണക്കനുസരിച്ച് പോളിംഗ് ശതമാനം 33.13 ആണ്. 35.75% പുരുഷന്മാർ ഇതിനകം വോട്ട് ചെയ്തു. സ്ത്രീകളുടെ വോട്ടിങ് ശതമാനം 30.66 ആണ്.7.61% ട്രാൻസ് ജെൻഡർമാരും വോട്ട് ചെയ്തു.