
അരൂര്‍ : ക്ഷേത്രത്തില്‍ എഴുന്നളളിപ്പിനായി കൊണ്ടുവന്ന ആന ചെരിഞ്ഞു.പാവുമ്പായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന കിരണ്‍ ഗണപതിയെന്ന കൊമ്പനാണ് ചെരിഞ്ഞത്.
കഴിഞ്ഞദിവസം രാത്രി 11 ഓടെയാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ക്ഷേത്ര പരിസരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. എഴുന്നള്ളത്തിനിടയില്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചതായി കാഴ്ചക്കാര്‍ പറഞ്ഞു.
കോട്ടയം മണിമല സ്വദേശിയാണ് ഉടമ. കുമ്പളം സ്വദേശിയായ കരാറുകാരന് വഴിയാണ് ആനയെ ഉത്സവ ചടങ്ങിനായി ക്ഷേത്രത്തില്‍ എത്തിച്ചത്. ആനയുടെ ജഡം കോട്ടയത്തേക്ക് തിങ്കളാഴ്ച കൊണ്ടുപോയി.