IndiaLead NewsNEWS

സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താന്‍ നിര്‍ദേശം നല്‍കി.

ഇന്നു രാവിലെയാണ് ഹൗസ് സര്‍ജന്മാരുടെ സൂചനാ സമരം ആരംഭിച്ചത്. ഇതോടെ മെഡിക്കല്‍ കോളജുകളിലെ പ്രവര്‍ത്തനം താറുമാറായി. ശസ്ത്രക്രിയകള്‍ മാറ്റി. മെഡിക്കല്‍ കോളജ് പിജി ഡോക്ടര്‍മാരും രണ്ടാഴ്ചയായി സമരത്തിലാണ്. 373 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയെങ്കിലും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പേരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് പിജി വിദ്യാര്‍ഥികളുടെ നിലപാട്.

എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നുമുള്ള കര്‍ശന നിലപാടിലായിരുന്നു സര്‍ക്കാര്‍.

Back to top button
error: