KeralaNEWS

അയ്യപ്പൻ സർക്കാരിനൊപ്പം, നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി

പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ കൂടെ നിന്ന സർക്കാരിനൊപ്പം ആണ് അയ്യപ്പൻ ഉൾപ്പെടെയുള്ള എല്ലാ ദേവഗണങ്ങളും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ കൂടെ നിന്ന സർക്കാരിനൊപ്പം ആണ് അയ്യപ്പൻ ഉൾപ്പെടെയുള്ള എല്ലാ ദേവഗണങ്ങളും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ പിണറായി ഹൈസ്കൂളിൽ കുടുംബസമേതം എത്തി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നു. എന്നാൽ ജനം അതെല്ലാം തള്ളിക്കളഞ്ഞു. എൽഡിഎഫ് കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. എന്നാൽ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവർക്ക് വോട്ട് മറിച്ചു കൊടുത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker