LIFEMovie

”റോക്കറ്ററി ദി നമ്പി എഫ്ക്ട്” ; വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്, കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം : പ്രധാനമന്ത്രി

ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ആര്‍.മാധവന്‍ സംവിധാനം ചെയ്യുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മാധവന്‍ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘പ്രതിഭാശാലിയായ നമ്പി നാരായണനെയും നിങ്ങളെയും കണാന്‍ പറ്റിയതില്‍ വളരെ സന്തോഷം.വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം നമ്മുടെ സാങ്കേതിക വിദഗ്ധരും ശാസ്ത്രഞ്ജരും ഒരു പാട് ത്യാഗങ്ങള്‍ നമ്മുടെ രാജ്യത്തിനായി സഹിച്ചിട്ടുണ്ട്. റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഇതാണ് സൂചന തന്നത്’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

നമ്പി നാരായണനും മാധവനും കഴിഞ്ഞ ദിവസമായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ഇരുവരും മോദിയോടൊപ്പം ഇരിക്കുന്ന ചിത്രവും മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിതം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ഒരുങ്ങുന്നത്.

നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന് 100 കോടിക്ക് മുകളിലാണ് ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള സംഭവബഹുലമായ കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker