Business
സംസ്ഥാനത്ത് സ്വര്‍ണവില പവന് 33,920 രൂപ

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് 120 രൂപകൂടി 33,920 രൂപയിലും ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാലുദിവസമായി 33,800 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം.
ആഗോള വിപണിയില്‍ ഔണ്‍സിന് 0.3ശതമാനം ഉയര്‍ന്ന് 1,733.31 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവാണുണ്ടായത്.