KeralaNewsThen Special

കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും, തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ

പോളിങ്‌ ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറഞ്ഞ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും കാസർഗോഡ് എം.പിയായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. “ടൈംസ് നൗ’ ചാനലിനോട് നല്‍കിയ അഭിമുഖത്തിലാണ്ഉണ്ണിത്താന്റെ പ്രതികരണം. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്‌താവന.

ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകൾ മാത്രമാണ്. കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ്‌ നേതാക്കളോട് മാത്രമാണ്‌. ബിജെപിയിവിടെ നാൾക്ക് നാൾ കരുത്താർജിക്കുകയാണ്. അണികൾ ബിജെപിയിലേക്ക് ഒഴുകുന്നുവെന്നും “ടൈംസ് നൗ’ സ്റ്റിങ്‌ ഓപ്പറേഷനിൽ ഉണ്ണിത്താൻ തുറന്നടിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker