Pravasi

അബുദാബി ഗ്രീന്‍ പട്ടികയില്‍ ഇത്തവണയും ഇന്ത്യയില്ല

ക്വാറന്റീന്‍ ഇളവ് നല്‍കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഇന്ത്യയില്ല. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയ പുതിക്കിയ പട്ടികയിലാണ് ഇന്ത്യയുടെ പേര് ഇല്ലാത്തത്. അതേസമയം, ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലന്‍ഡ്, ഹോങ് കോങ്, ഐസ്ലന്‍ഡ്, ഇസ്രയേല്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസീലന്‍ഡ്, സൗദി അറേബ്യ, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ ഇറങ്ങിയതിനുശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍നിന്ന് ഒഴിവാക്കും. ഏറ്റവും പുതിയ പട്ടികയില്‍ ഇസ്രയേല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തു. ഓരോ രാജ്യത്തെയും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി രണ്ടാഴ്ചയിലൊരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്. നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് മുന്‍കൂട്ടി കോവിഡ് പരിശോധന നടത്തേണ്ട ആവശ്യവുമില്ല.ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തിയാല്‍ മതി.പരിശോധനാഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ വേണ്ടാ.

അതേസമയം, ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീനുണ്ട്. ഗ്രീന്‍ ലിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്:

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker