Big Breaking
കേരളത്തിൽ ആദ്യ ഒരു മണിക്കൂറിൽ 6.74% പോളിംഗ്
രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക

കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യ ഒരു മണിക്കൂറിൽ ആറ് ശതമാനത്തിലേറെ പോളിംഗ്. 6.74% പേർ വോട്ട് ചെയ്തു എന്നാണ് കണക്ക്.രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.
140 നിയമസഭാ മണ്ഡലങ്ങളിലും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക.
140 മണ്ഡലങ്ങളിലും അവസാന ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഉള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പത് മണ്ഡലങ്ങളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.