NEWS

ഔഷധ സസ്യങ്ങൾ അരച്ചുചേർത്തുണ്ടാക്കിയ വ്യത്യസ്തമായൊരു മൺവീട്

മൺ വീട് എന്നർത്ഥമുള്ള ‘മൃണ്മയം’ എന്നൊരു വീടുണ്ട് അടൂരിനടുത്ത് കടമ്പനാട് ഗ്രാമത്തിൽ. 65 ഔഷധ സസ്യങ്ങൾ മണ്ണിൽ കുഴച്ച് ചേർത്താണ് ഇഷ്ടികകൾ ഉണ്ടാക്കിയത്. 100 കിലോ രാമച്ചം ഉപയോഗിച്ചു. ചന്ദനവും ഊദും കരിങ്ങാലിയും രക്തചന്ദനവും മഞ്ഞളും കരിമഞ്ഞളും എല്ലാം ചേർത്താണ് വീട്നിർമ്മാണം പൂര്‍ത്തിയാക്കിയത്

വീട് നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടികകയും കല്ലും സിമിൻ്റും ഉപയോഗിച്ചാണ് സാധാരണ വീടുകൾ നിർമിക്കുന്നത്. ഇതിനിടെ തടികൊണ്ടുള്ള വീടുകളും മണ്ണ് കൊണ്ടുള്ള പ്രകൃതീ സൗഹൃദവീടുകളും എന്ന ആശയങ്ങൾ ഉദയം ചെയ്തു.
ഇപ്പോഴിതാ ഇന്നാളം കേട്ടുകേൾവി ഇല്ലാത്ത പുതിയ ഒരാശയം.
ഔഷധ സസ്യങ്ങൾ അരച്ച്ചേർത്തുണ്ടാക്കിയ ഒരു മൺവീട്…!
അടൂർ കടമ്പനാട് സ്വദേശി ജേക്കബ്ബ് തങ്കച്ചനാണ് ആറരലക്ഷം രൂപ ചെലവഴിച്ച് മരുന്ന് വീട് നിർമ്മിച്ചത്. വർഷങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ശില്പി ശിലാ സന്തോഷാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. അങ്ങാടി കടയുടെ ഗന്ധമുള്ളൊരു ഒറ്റമുറി വീട്. ഫാനും എസിയുമൊന്നുമില്ലാതെ തണുപ്പ് നൽകുന്ന നാല് ചുവരുകൾ. തുവയുരിലെ കനാൽക്കരയിൽ ആരേയും ആകർഷിക്കുന്നതാണ് ഈ മരുന്ന് വീട്.

മണ്ണിൽ ഔഷധസസ്യങ്ങൾ ചേർത്ത് കുഴച്ച് വരാൽ പശയും ചേർത്താണ് ഇഷ്ടികകൾ ഉണ്ടാക്കിയത്. ചുണ്ണാമ്പ് വള്ളിയും കുളമാവിൻ തോലും ചേർത്താണ് ഭിത്തി തേച്ചത്. 100 കിലോ രാമച്ചവും ഉപയോഗിച്ചു. ചന്ദനവും ഊദും കരിങ്ങാലിയും രക്തചന്ദനവും മഞ്ഞളും കരിമഞ്ഞളും എല്ലാം ചേർത്താണ് നിർമ്മാണം പൂര്‍ത്തിയാക്കിയത്.

65 ഔഷധ സസ്യങ്ങൾ കൊണ്ട് 200 ചതുരശ്രയടിയിൽ കിടിലൻ വീട് നിര്‍മിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു ശിൽപി. 40-ഓളം ആയുര്‍വേദ വിദഗ്ധരുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഔഷധമണമുള്ള കുഞ്ഞ‌ൻ വീട് നിര്‍മാണം. മണ്ണും ഔഷധസസ്യങ്ങളും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വീട് പ്രൃകൃതി സൗഹാര്‍ദ്ദപരമായി നിര്‍മിച്ചതാണെന്ന് മാത്രമല്ല നിര്‍മാണ ചെലവും വളരെ കുറവ്. ആരോഗ്യത്തിനും ഉത്തമം.

മൺ വീട് എന്നർത്ഥമുള്ള മൃണ്മയം എന്നാണ് വീടിന്റെ പേര്. വീട് നിർമ്മാണത്തിന് ഉപയോഗിച്ച ഔഷധ സസ്യങ്ങളെല്ലാം ചേർത്ത് വീട്ടുമുറ്റത്ത് തോട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് തങ്കച്ചിനിപ്പോൾ. കൂടുതൽ ഒറ്റമുറി മരുന്ന് വീടുകളും മനസിലുണ്ടെന്നും തങ്കച്ചന്‍ പറയുന്നു.
നൂറ് മൈൽ ഓട്ടത്തിൽ പ്രശസ്തനാണ് വീടിന്റെ ഉടമയായ ജേക്കബ് തങ്കച്ചൻ.

Back to top button
error: