IndiaNEWS

കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ് അഞ്ചുവയസ്സുകാരിയെ മൃഗീയമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ

മദ്യവും കഞ്ചാവും ഇയാൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സൂചന

രണ്ടാനച്ഛന്റെ ക്രൂരമായ ഉപദ്രവത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തമിഴ്നാട് രാജപാളയം സ്വദേശിയുടെ മകളാണ് മരിച്ചത്.

കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് കുമ്പളയിലെ വാടകവീട്ടിൽ നിന്ന് പോലീസ് രണ്ടാനച്ഛനെ പിടികൂടിയത്. ഇയാൾക്ക് 23 വയസ്സാണ്.

മദ്യവും കഞ്ചാവും ഇയാൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇയാൾക്ക് ബോധം ഇല്ലാത്തതിനാൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല.

ഇയാളുടെ ഒപ്പം താമസിക്കുന്ന സ്ത്രീയുടെ രണ്ടു മക്കളിൽ മൂത്ത കുട്ടിയാണ് മരിച്ചത്. ഇളയകുട്ടി തമിഴ്നാട്ടിലാണ് ഉള്ളത്. അമ്മ വീട്ടു ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് ശരീരം മുഴുവൻ കത്തി കൊണ്ടുവരഞ്ഞ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ ജോലിക്ക് പോയത്. ഇക്കാര്യം അന്വേഷിച്ചപ്പോൾ യുവാവ് സ്ത്രീയേയും ഉപദ്രവിച്ചു. കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ മാതാവ് ഇവർക്കൊപ്പം ആയിരുന്നു താമസം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ തമിഴ്നാട്ടിലേക്ക് പോയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker