KeralaNEWS

കേരളം പോളിംഗ് ബൂത്തിൽ, വോട്ടർമാരുടെ നീണ്ട നിര

കോവിഡ് പശ്ചാത്തലത്തിൽ 40,771 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്

അടുത്ത 5 വർഷത്തേക്കുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന നിർണായക വോട്ടെടുപ്പിൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര. മുമ്പെങ്ങുമില്ലാത്ത വീറും വാശിയും ആണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത്.

കോവിഡ് പശ്ചാത്തലത്തിൽ 40,771 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ആറു മണിയോടെ തന്നെ മോക് പോളിംഗ് നടന്നു. ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിംഗ്. പത്തിൽ താഴെ ബൂത്തുകളിൽ മാത്രമാണ് മോക് പോളിംഗിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ കണ്ടെത്തിയത്. അവ പരിഹരിച്ചു.

മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് ഉള്ള ഉപതിരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്. 957 സ്ഥാനാർത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker