NEWSNewsThen Special

സി.പി.എം പിന്തുണ ചോദിച്ചതിലുറച്ച് മുല്ലപ്പള്ളി: ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും തള്ളി

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്നോട്ടില്ല. മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ സി.പി.എം വോട്ട് യു.ഡി.എഫിന് നല്‍കണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചത്. സി.പി.എം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.

“തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂര്‍വ്വമാണ്. സി.പി.എമ്മിനെ സഹായിക്കാനാണത്. മനസാക്ഷിക്ക് വോട്ടുചെയ്യാന്‍ ബി.ജെ.പി പറയുന്നതിലൂടെ ഷംസീറിന് വോട്ടുചെയ്യാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്. നേരത്തെ സി.ഒ.ടി നസീറിന് നല്‍കാമെന്ന് പറഞ്ഞ പിന്തുണയെക്കുറിച്ച് ബി.ജെ.പി ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ….” മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫ് പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ ആദ്യ പ്രസ്താവന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. യു.ഡി.എഫിന് ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്നും തുടര്‍ഭരണത്തിന് വേണ്ടി സി.പി.എം ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണെന്നും ഇത് മറച്ചുവയ്ക്കാനാണ് സി.പി.എം യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു ചെന്നിത്തല വ്യക്തമാക്കിയത്.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് കഴിവുണ്ട്. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ സംഭവിക്കുമെന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യലക്ഷ്യമാണെന്നും മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളികൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താൻ്റെ പ്രതികരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker