KeralaNEWS

എം എസ് ബാബുരാജിന്റെ ഭാര്യ അന്തരിച്ചു

കോഴിക്കോട്: അനശ്വര സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് (83) അന്തരിച്ചു. ഇന്ന് വൈകിട്ട് എട്ടു മണിയോടെ കൊണ്ടോട്ടി തുറക്കലിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.സംസ്കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ: സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്, സുൽഫീക്കർ, റോസിന , ഫർഹാദ്, ഷംന. മരുമക്കൾ: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദർ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുൽഫീക്കർ.

 

തീവണ്ടിയിലും തെരുവിലും കല്യാണപ്പുരകളിൽ നിന്നും പറന്നുയർന്ന് മലയാളചലച്ചിത്രസംഗീതത്തിൻ്റെ ആകാശമാകെ വർണ്ണാഭമാക്കിയ പട്ടുറുമാലിൻ്റെ കൂട്ടുകാരിയും അങ്ങനെ പോയി.
പാമരനാം പാട്ടുകാരൻ്റെ പ്രാണസഖീ, വിട !!

Back to top button
error: